Sunday, January 19, 2025
Latest:
Top NewsWorld

‘ഇന്ത്യയിലേക്ക് രക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ ബംഗ്ലാദേശിൽവെച്ച് കൊല്ലപ്പെട്ടേനെ’; തുറന്ന് പറഞ്ഞ് ഷെയ്ഖ് ഹസീന

Spread the love

ദില്ലി: ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് വന്നില്ലായിരുന്നുവെങ്കിൽ താൻ ബംഗ്ലാദേശിൽവെച്ച് കൊല്ലപ്പെടുമായിരുന്നുവെന്ന് ബം​ഗ്ലാദേശ് മുൻ മുഖ്യമന്ത്രി ഷെയ്ഖ് ഹസീന. താനും സഹോദരിയും എങ്ങനെയാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് വിവരിക്കുന്ന ഷെയ്ഖ് ഹസീനയുടെ ശബ്ദരേഖ അവരുടെ പാർട്ടി ആയ അവാമി ലീഗാണ് പുറത്തുവിട്ടത്. തന്നെ കൊല്ലാൻ രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തിയെന്ന് ശബ്ദസന്ദേശത്തിൽ ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി പറയുന്നു.

ഇരുപത് മിനിട്ടുകൂടി അവിടെ നിന്നാൽ ഞങ്ങൾ കൊല്ലപ്പെടുമായിരുന്നു. ദൈവത്തിന്റെ കാര്യമാണ് ആ സമയം സഹായിച്ചത്. തനിക്കെതിരെ മുൻപ് നടന്ന വധശ്രമങ്ങളെ പറ്റിയും ഹസീന ശബ്ദ സന്ദേശത്തിൽ വിവരിക്കുന്നുണ്ട്. പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് കഴിഞ്ഞ ഓഗസ്റ്റ് 5 ന് സഹോദരി രഹാനയ്‌ക്കൊപ്പം ധാക്കയിൽ നിന്ന് പലായനം ചെയ്തത് മുതൽ ഹസീന ഇന്ത്യയിൽ ആണ് അഭയം തേടിയെത്തിയത്. ഹസീനയെ വിട്ടുകൊടുക്കണമെന്ന് ബംഗ്ളദേശിലെ ഇടക്കാല ഭരണകൂടം പലതവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യ പ്രതികരിച്ചിട്ടില്ല.