KeralaTop News

കേരളം ഉറ്റുനോക്കുന്നു; ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മയുടെ ശിക്ഷാ വിധി ഇന്ന്

Spread the love

ഷാരോണ്‍ കൊലക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കുറ്റവിമുക്തയാക്കിയതിനെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.

രാവിലെ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.രാവിലെ നടക്കുന്ന തുടര്‍വാദത്തിന് ശേഷം പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുക. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പരിഗണിച്ച് വധശിക്ഷ വിധിക്കണമെന്ന നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിക്കുമോയെന്നതാണ് നിര്‍ണായകം.

പ്രതിയുടെ പ്രായം ഉള്‍പ്പെടെ കണക്കിലെടുത്ത് പരമാവധി ശിക്ഷയിളവ് നല്‍കണമെന്നാകും പ്രതിഭാഗത്തിന്റെ വാദം..കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഗ്രീഷ്മ നിലവില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലാണുള്ളത്. രാവിലെ പ്രതിയെ കോടതിയില്‍ എത്തിക്കും. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കുറ്റവിമുക്ത ആക്കിയതിനെതിരെ ശിക്ഷാവിധി വന്നതിനുശേഷം മേൽക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.