GulfTop News

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബൈ എയർപോർട്ട്

Spread the love

ദുബൈ: 2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോ​ടി സീ​റ്റു​ക​ളു​മാ​യാ​ണ്​ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം മുന്‍നിര സ്ഥാനം നിലനിര്‍ത്തിയത്.

2023നെ ​അ​പേ​ക്ഷി​ച്ച് എ​യ​ർ​ലൈ​ൻ ശേ​ഷി​യി​ൽ ഏ​ഴു ശ​ത​മാ​നം വ​ർ​ധ​ന​വുണ്ടായിട്ടുണ്ടെന്നും 2019ലെ ​നി​ല​വാ​ര​ത്തി​ൽ നി​ന്ന് 12 ശ​ത​മാ​നം വ​ർ​ധ​ന​യാണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും ഏ​വി​യേ​ഷ​ൻ അ​ന​ലി​റ്റി​ക്‌​സ് ക​മ്പ​നി​യാ​യ ഒഎജി അ​റി​യി​ച്ചു. ഏ​റ്റ​വും തി​ര​ക്കേ​റി​യ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, അ​ന്താ​രാ​ഷ്ട്ര എ​യ​ർ​ലൈ​ൻ ശേ​ഷി അ​നു​സ​രിച്ചാണ് കണക്കാക്കുന്നത്. അതേസമയം ഏ​റ്റ​വും തി​ര​ക്കേ​റി​യ 10 ആ​ഗോ​ള വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ആകെ എ​യ​ർ​ലൈ​ൻ ശേ​ഷി (ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ങ്ങ​ൾ) അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. 2024ല്‍ ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളങ്ങളില്‍ ദുബൈയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.

106 രാ​ജ്യ​ങ്ങ​ളി​ലാ​യി 269 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ദുബൈ അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ സ​ർ​വി​സു​കളുണ്ട്. ആ​കെ 101 അ​ന്താ​രാ​ഷ്ട്ര എ​യ​ർ​ലൈ​നു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്നു. ദുബൈയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളും പോകുന്നത് ഇന്ത്യ, സൗദി, യുകെ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ്. അതേസമയം 2024 ആദ്യ പകുതിയില്‍ 4.49 കോടി യാത്രക്കാരാണ് ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത്.

ദു​ബൈ ഇ​ക്കോ​ണ​മി ആ​ൻ​ഡ് ടൂ​റി​സം വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ദു​ബൈ ടൂ​റി​സം സെ​ക്ട​റി​ന്‍റെ 2024 ജ​നു​വ​രി മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള പ്ര​ക​ട​ന റി​പ്പോ​ർ​ട്ട് പ്രകാരം എ​മി​റേ​റ്റി​ൽ ന​വം​ബ​റി​ൽ മാ​ത്രം 18.3 ല​ക്ഷം അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തി. ജ​നു​വ​രി​യി​ൽ 17.7 ല​ക്ഷം, ഫെ​ബ്രു​വ​രി​യി​ൽ 19 ല​ക്ഷം, മാ​ർ​ച്ചി​ൽ 15.1 ല​ക്ഷം, ഏ​പ്രി​ലി​ൽ 15 ല​ക്ഷം, മേ​യി​ൽ 14.4 ല​ക്ഷം, ജൂ​ണി​ൽ 11.9 ല​ക്ഷം, ജൂ​ലൈ​യി​ൽ 13.1 ല​ക്ഷം, ആ​ഗ​സ്റ്റി​ൽ 13.1 ല​ക്ഷം, സെ​പ്റ്റം​ബ​റി​ൽ 13.6 ല​ക്ഷം, ഒ​ക്ടോ​ബ​റി​ൽ 16.7 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് എമിറേറ്റിലെ​ വി​നോ​ദ സ​ഞ്ചാ​രി​ക​ളുടെ കണക്കുകള്‍.