Top NewsWorld

ഗസ്സയില്‍ വെടിനിര്‍ത്തല്‍ നീണ്ടുപോകും? കരാറില്‍ നിന്ന് അവസാന നിമിഷം ഹമാസ് പിന്മാറിയെന്ന് നെതന്യാഹു; നിഷേധിച്ച് ഹമാസ്

Spread the love

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ കണ്ണീര്‍ ഭൂമിയായി മാറിയ ഗസ്സയില്‍ സമാധാനം ഉടന്‍ പുലരുമെന്ന ലോകത്തിന്റെയാകെ പ്രതീക്ഷകള്‍ക്കിടെ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഹമാസ് അവസാന നിമിഷം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ഇസ്രയേല്‍. ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഹമാസ് പിന്നോട്ടു പോയെന്നാണ് ഇസ്രയേലിന്റെ ആരോപണം. കരാറിന്റെ സുപ്രധാന ഭാഗങ്ങളില്‍ നിന്ന് ഹമാസ് പിന്മാറിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസ് ഉപാധികള്‍ അംഗീകരിക്കാതെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.

കരാറില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ ഹമാസ് സമ്മര്‍ദം ചെലുത്താതിരിക്കുന്നതുവരെ വെടിനിര്‍ത്തലുണ്ടാകില്ലെന്നാണ് നെതന്യാഹുവിന്റെ ഓഫിസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ വെടിനിര്‍ത്തര്‍ കരാറിലെ എല്ലാ വ്യവസ്ഥകളേയും തങ്ങള്‍ മാനിക്കുന്നുണ്ടെന്നാണ് ഹമാസ് പ്രതിനിധി ഇസാറ്റ് അല്‍ റാഷ്ഖിന്റെ പ്രതികരണം. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയില്‍ മാസങ്ങളായി നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കപ്പെട്ടിരുന്നത്. കരാര്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച കരാര്‍ പ്രാബല്യത്തില്‍ വരുമെന്നു ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി വ്യക്തമാക്കിയിരുന്നതാണ്.
42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തില്‍, ഹമാസിന്റെ ബന്ദികളായ 100 പേരില്‍ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേല്‍ ജയിലിലുള്ള നൂറിലേറെ പലസ്തീന്‍കാരെ വിട്ടയക്കും.ഗാസയിലെ ജനവാസമേഖലകളില്‍നിന്നു ഇസ്രയേല്‍ സൈന്യം പിന്മാറും. ആദ്യ ഘട്ടം തീരും മുന്‍പ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ച ആരംഭിക്കും.