കുംഭമേളയില്‍ മുള്ളിനുള്ളില്‍ കിടന്ന് ‘കാന്റെ വാലെ ബാബ’; ശരീരത്തിന് ഗുണം ചെയ്യുമെന്ന് അവകാശവാദം
വിവിധ ഭക്തരുടെ വൈവിദ്ധ്യമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് പ്രയാഗ്രാജിലെ കുംഭമേള. ആത്മീയ പരിപാടിയില്‍ സന്യാസിമാരിലും നാഗ ബാബമാരിലും മതനേതാക്കന്മാരിലും ചിലര്‍ അസാധാരണ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. മഹാ കുംഭ ആഘോഷത്തില്‍ ജനക്കൂട്ടത്തെ ആകർഷിച്ച ഒരാളാണ് രമേഷ് കുമാര്‍ മാഞ്ചി എന്നറിയപ്പെടുന്ന ‘കാന്റെ വാലെ ബാബ’ ആയിരുന്നു. മുള്ളിനുള്ളില്‍ കിടന്നാണ് അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിക്കൽ. എന്റെ ശരീരത്തിന് ഗുണം ചെയ്യുന്നതിനാലാണ്. അതൊരിക്കലും എന്നെ വേദനിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ‘ഞാന്‍ ഗുരുവിനെ സേവിക്കുന്നു. ഗുരു നമുക്ക് അറിവ് നല്‍കി പൂര്‍ണ ശക്തി നല്‍കി. ഇത് ചെയ്യാന്‍ എന്നെ സഹായിക്കുന്നത് ദൈവത്തിന്റെ മഹത്വമാണ്. കഴിഞ്ഞ 40-50 വര്‍ഷമായി എല്ലാ വര്‍ഷവും ഞാന്‍ ഇത് ചെയ്യുന്നു. ഞാന്‍ അത് ചെയ്യുന്നത് എന്റെ ശരീരത്തിന് ഗുണം ചെയ്യുന്നതിനാലാണ്. അതൊരിക്കലും എന്നെ വേദനിപ്പിക്കുന്നില്ല. എനിക്ക് കിട്ടുന്ന ദക്ഷിണയുടെ പകുതി ഞാന്‍ സംഭാവന ചെയ്യുകയും ബാക്കി എന്റെ ചെലവുകള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു,” ‘കാന്റെ വാലെ ബാബ’ എഎന്‍ഐയോട് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ആത്മീയ സമ്മേളനം അന്താരാഷ്ട്ര പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമാണ്. ഫിജി, ഫിന്‍ലാന്‍ഡ്, ഗയാന, മലേഷ്യ, മൗറീഷ്യസ്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അനേകര്‍ മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നു.