KeralaTop News

ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവനിമിഷം, മഹാകുംഭമേളയിൽ പങ്കെടുത്ത് കൃഷ്‌ണകുമാർ

Spread the love

മഹാകുംഭമേളയിൽ പങ്കെടുത്ത അനുഭവം പങ്കുവച്ച് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ. ന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു.

144 വര്‍ഷത്തിന് ശേഷമാണ് മഹാകുംഭ മേള പ്രയാഗ് രാജില്‍ സംഭവിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മഹാ കുംഭ മേള ആഘോഷിക്കുന്നത്. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. ഇന്നലെ മകരസംക്രാന്തി ദിനത്തില്‍ സ്‌നാനം ചെയ്തത് മൂന്നരക്കോടി ഭക്തജനങ്ങളാണെന്നും കൃഷ്ണകുമാർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

വളരെ ഉയര്‍ന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോദി-യോഗി സര്‍ക്കാരുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കൃഷ്ണകുമാർ കുറിച്ചു.