KeralaTop News

കാട്ടാന ആക്രമണം; നിലമ്പൂരിൽ നാളെ എസ്ഡിപിഐ ഹർത്താൽ

Spread the love

നിലമ്പൂരിൽ നാളെ (16-01-2025) എസ്ഡിപിഐയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തും. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.തുടർച്ചയായുള്ള കാട്ടാന ആക്രമണത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ചാണ് ഹർത്താൽ നടത്തുന്നത്.

വന്യജീവികളില്‍ നിന്നും മനുഷ്യന് സംരക്ഷണം നല്‍കണം. അധികാരികളുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് എസ്ഡിപിഐ നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എന്‍ മുജീബ് അഭ്യര്‍ത്ഥിച്ചു.

ഇന്ന് രാവിലെയാണ് നിലമ്പൂർ മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മ കൊല്ലപ്പെട്ടത്. ഉച്ചക്കുളം ആദിവാസി ഊരിലെ സരോജിനിയാണ് മരിച്ചത്. വന വിഭവ ശേഖരണത്തിനായി കാടിന് ഉള്ളിലേക്ക് പോയ സരോജി കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെടുകയും ആന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സരോജിനി മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി. നാളെയാണ് സംസ്കാരം നടക്കുക.പ്രദേശവാസികളുടെ സുരക്ഷാ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ബിജെപി നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, ഏറെ ചര്‍ച്ചയായ വനനിയമഭേദഗതി ബിൽ സർക്കാർ ഉപേക്ഷിച്ചു. ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടി എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ടിനീങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. നിയമത്തിന്റെ ഏതെങ്കിലും വകുപ്പുകള്‍ വഴി നിഷ്പ്തിമാകുന്ന അധികാരം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.