KeralaTop News

വന നിയമഭേദഗതി ബിൽ പിന്മാറ്റത്തിൽ സർക്കാർ ഉറച്ച് നിൽക്കണം; പി വി അൻവർ

Spread the love

വന നിയമഭേദഗതി ബിൽ ജനവിരുദ്ധമാണ് ബിൽ നടപ്പാക്കിയെങ്കിൽ ഉദ്യോഗസ്ഥർ ഗുണ്ടകൾ ആയി മാറിയേനെയെന്നും എല്ലാം ‘ഇല്ല’ എന്ന് പറയുന്നതാണ് മുഖ്യമന്ത്രിയുടെ രീതിയെന്നും അൻവർ കുറ്റപ്പെടുത്തി.

സർക്കാരിന്റെ വന നിയമഭേദഗതി ബില്ലിൽ നിന്നുള്ള പിന്മാറ്റത്തിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി വി അൻവർ. സർക്കാർ യൂ ടേൺ അടിച്ചത് നന്നായി അല്ലെങ്കിൽ സർക്കാരിനെ ജനങ്ങൾ യൂ ടേൺ അടിപ്പിച്ചേനെ. തന്റെ നിയമസഭ അംഗത്വം വരെ ഇക്കാര്യത്തിൽ തിരിച്ചേൽപ്പിച്ചു.
ജയിലിൽ കിടന്നു,വളരെ സന്തോഷമുണ്ട്. സർക്കാർ ഇപ്പോൾ എടുത്ത തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കണമെന്നും പിവി അൻവർ കൂട്ടിച്ചേർത്തു. ഡിഎംകെ മുൻ കോർഡിനേറ്റർ മിൻഹാജിനെ കാണാൻ പാലക്കാട്‌ എത്തിയപ്പോഴായിരുന്നു അൻവറിന്റെ പ്രതികരണം.

അതേസമയം, മലയോരത്തെ ജനങ്ങൾക്കിടയിൽ ആശങ്ക വിതച്ചവനനിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷം രാഷ്ട്രീയ ജാഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നാടകീയമായ പ്രഖ്യാപനം. വനനിയമ ഭേദഗതി ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ഇത് പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വന നിയമഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തിൽ സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വന നിയമ ഭേദഗതിയിൽ സര്‍ക്കാരിന് വാശിയില്ലെന്നും നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മനുഷ്യ വന്യജീവി സംഘര്‍ഷത്തിൽ പ്രധാന പ്രശ്നമായി തുടരുന്നത് കേന്ദ്ര നിയമമാണ്. വന്യ ജീവികളെ നേരിടുന്നതിനു കേന്ദ്രം ഏർപ്പെടുത്തിയ കർശന വ്യവസ്ഥകൾ ആണ് തടസം. സംസ്ഥാന സർക്കാരിന് നിയമം ഭേദഗതി ചെയ്യാൻ ആകില്ല.അക്രമ കാരികളായ മൃഗങ്ങളെ കൊല്ലാൻ പോലും പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.