NationalTop News

അടിയന്തരാവസ്ഥകാലത്ത് തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

Spread the love

അടിയന്തരാവസ്ഥകാലത്ത് ഒഡിഷയിലെ ജയിലുകളിൽ തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസം 20000 രൂപയും സൗജന്യ ചികിത്സയും പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. ജനുവരി 2 ന് അഖിലേന്ത്യാ സ്വാതന്ത്ര്യ സമര സേനാനികളുടെ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പെൻഷൻ പ്രഖ്യാപനം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഇറക്കിയത് .

1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള അടിയന്തരാവസ്ഥ കാലത്തേ മെയിൻ്റനൻസ് ഓഫ് ഇൻ്റേണൽ സെക്യൂരിറ്റി ആക്റ്റ്(MISA) ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് (DIR), ദി ഡിഫൻസ് ആൻഡ് ഇൻ്റേണൽ സെക്യൂരിറ്റി ഓഫ് ഇന്ത്യ റൂൾസ്(DISIR ) എന്നിവ പ്രകാരം അറസ്റ്റിലായ എല്ലാവർക്കും പെൻഷൻ അപേക്ഷിക്കാൻ അർഹതയുണ്ട്. അതിനാൽ അർഹരായവർക്കെല്ലാം പെൻഷൻ വേണ്ടിയും ,മെഡിക്കൽ അനുകൂല്യത്തിനുമായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി 8 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക് (അതായത് 2025 ജനുവരി 1 വരെ ജീവിച്ചിരുന്നവർ) അവരുടെ തടങ്കലിൽ വെച്ചിരുന്ന കാലയളവ് പരിഗണിക്കാതെയാണ് പെൻഷൻ തുക അനുവദിക്കുക.

ജയിലായിരുന്നവരുടെ കൃത്യമായ എണ്ണം, അവരുടെ വിവരങ്ങൾ, ഇന്ന് എത്ര പേർ ജീവിച്ചിരിക്കുന്നു ,എത്ര പേർ മരണപ്പെട്ടു എന്നീ വിവരങ്ങൾ ഒന്നും സർക്കാരിന്റെ കൈവശമില്ലെങ്കിലും , ഇത് കണ്ടുപിടിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ജയിൽ രേഖകൾ പരിശോധിച്ച് വിശദമായ പട്ടിക തയ്യാറാക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യബ്രത് സാഹുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനയായി.

രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലാപാവസ്ഥയും , ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതൽ 1977 വരെ 21 മാസത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.പാർലമെൻ്റ് നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ സുപ്രീം കോടതി ഇന്ദിര ഗാന്ധിയോട്ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുകള്‍ റദ്ധാക്കപ്പെടുകയും , പൗരന്മാരുടെ മൗലികാവകാശങ്ങൾ അസാധുവാക്കപ്പെടുകയും ചെയ്തിരുന്നു.അന്നത്തെ പ്രസിഡന്റായിരുന്ന ഫക്രുദ്ദീന്‍ അലി അഹ്‌മദിനെകൊണ്ടാണ് ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.