ബാബരി മസ്ജിദ് തകർന്നപ്പോൾ ലീഗ് നിലപാട് നിർണായകമായി’; മുസ്ലീം ലീഗിനെ പുകഴ്ത്തി രമേശ് ചെന്നിത്തല
മുസ്ലീം ലീഗിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുസ്ലിം ലീഗ് സംഘടിപ്പിച്ച സെമിനാറിൽ ഉദ്ഘാടകനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. മതേതര സംരക്ഷണത്തിൽ ലീഗ് മുന്നിലാണ്. ബാബരി മസ്ജിദ് തകർന്നപ്പോൾ ലീഗ് നിലപാട് നിർണായകമായി. ഇതിന് ലീഗിന് വലിയ വില കൊടുക്കേണ്ടി വന്നു.
സാദിഖലി തങ്ങൾ റോമിൽ പോയത് മതേതരത്വം ഉയർത്താനാണെന്നും ചെന്നിത്തല പറഞ്ഞു. ലീഗിനെ മുഖ്യമന്ത്രി അനാവശ്യമായി ആക്രമിക്കുകയാണ് മുഖ്യമന്ത്രി. മുസ് ലിം ലീഗിനെ കടന്നാക്രമിച്ച് മുന്നോട്ട് പോകാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
വിലക്കിയാൽ പിന്മാറുന്ന ആളല്ല ജി സുധാകരൻ. സെമിനാറിന് വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് ഒപ്പമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം പാർട്ടിയുടെ പരിപാടിക്ക് വിളിക്കുകയുമില്ല, മറ്റ് പരിപാടിക്ക് വിളിച്ചാൽ പോകാൻ അനുവദിക്കുകയുമില്ല. ജി സുധാകരനെ ആർക്കും ഒതുക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.