എഫ്എ കപ്പില്‍ കരുത്തര്‍ ഇറങ്ങുന്നു; ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് കളത്തില്‍
എഫ്എ കപ്പ് മൂന്നാം റൗണ്ടില്‍ കരുത്തരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് കളത്തിലിറങ്ങും. വൈകുന്നേരം 5.45 സ്റ്റാന്റ്‌ലി എഫ്‌സിയുമായാണ് ലിവര്‍പൂള്‍ മത്സരിക്കുക. മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാല്‍ഫോര്‍ഡ് സിറ്റിയാണ് എതിരാളികള്‍. രാത്രി 11.15-നാണ് മത്സരം. ലാലിഗയില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡ് നാളെയിറങ്ങും. രാത്രി 8.45 ന് അത്‌ലറ്റികോയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒസാസുനയാണ് എതിരാളികള്‍.