പാപ്പിനിശ്ശേരിയിൽ പോളിടെക്നിക് വിദ്യാർത്ഥിയുടെ മരണം; അപകടത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്
കണ്ണൂരിൽ പോളിടെക്നിക് വിദ്യാർത്ഥി മരിക്കാനിടയായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാവിലെയായിരുന്നു ചേലേരി സ്വദേശിയായ ആകാശ് കോളജിലേക്ക് പോകവെ അപകടത്തിൽപ്പെടുന്നത്. പാപ്പിനിശ്ശേരിയിൽ വെച്ചായിരുന്നു അപകടം.
ആകാശ് സഞ്ചരിച്ച സ്കൂട്ടർ റോഡിലേക്ക് തെന്നി വീഴുകയും പിന്നാലെ പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ് ദേഹത്തേക്ക് കയറിയിറങ്ങുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവ സ്ഥലത്തുവെച്ചു തന്നെ ആകാശ് മരിച്ചു. കണ്ണൂർ കല്യാശ്ശേരിയിലെ പോളിടെക്നിക് വിദ്യാർത്ഥിയാണ് മരിച്ച ആകാശ്.