NationalTop News

മഹാകുംഭമേളയ്‌ക്ക് എത്തുന്നവർക്ക് 9 രൂപയ്‌ക്ക് വയറുനിറയെ ഭക്ഷണം; മാ കി രസോയി’ ഉദ്​ഘാടനം ചെയ്ത് യോ​ഗി ആദിത്യനാഥ്

Spread the love

മഹാ കുംഭമേള ആരംഭിക്കുന്നതിന് മുന്നോടിയായി വെറും 9 രൂപയ്ക്ക് വയറുനിറയെ ഭക്ഷണം വാഗ്ദാനം ചെയ്യുന്ന ‘മാ കി രസോയി’ എന്ന കമ്മ്യൂണിറ്റി അടുക്കള സംരംഭം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പ്രയാ​ഗ്‍രാജിലെ സ്വരൂപ് റാണി നെഹ്‍റു ആശുപത്രിയിൽ പ്രവർത്തിക്കുന്ന ‘നന്ദി സേവ സൻസ്ഥനിനാണ്’ കമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തന ചുമതല. ഒരേ സമയം 150 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. പരിപ്പ്, നാല് റോട്ടി, കറികൾ, ചോറ്, സലാഡ്, മധുരപലഹാരം എന്നിവയാണ് ഒൻപത് രൂപയ്‌ക്ക് നൽകുന്നത്.

ഭക്ഷണം തയ്യാറാക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുംഭമേളയ്‌ക്കെത്തുന്നവർക്ക് ആശ്വാസം പകരാൻ സംരംഭത്തിനാകുമെന്ന് യോ​ഗി ആദിത്യനാഥ് പറഞ്ഞു. പ്രയാ​ഗ്‍രാജിലെ ആശുപത്രിയിലെത്തുന്ന നിർധനരായവർക്ക് ആഹാരം നൽകുന്നത് ല​ക്ഷ്യമിട്ടാണ് നന്ദി സേവ സൻസ്ഥൻ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചത്. ഇതാണ് മഹാകുംഭമേളയോട് അനുബന്ധിച്ച് വിപുലീകരിച്ചത്. ആശുപത്രി കോമ്പൗണ്ടിന് അകത്ത് 2000 ചതുരശ്രയടിയിൽ നിർമിച്ച അത്യാധുനിക ഹോട്ടലാണ് മാ കി രസോയി.