സൗദിയില്‍ മരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് ഉടനെത്തിക്കും
സൗദിയിലെ അല്‍കോബാറില്‍ ഹൃദയാഘാതം മൂലം നിര്യാതനായ തൃശൂര്‍ തൈക്കാട് സ്വദേശി തല്‍ഹ വലിയകത്ത് അബ്ദുവിന്റ്റെ മൃതദേഹം നാട്ടിലേക്ക് ഉടനെത്തിക്കും .ദമ്മാമില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കൊണ്ട് പോയത്. രണ്ട് വര്‍ഷമായി ദമ്മാമിലെ ഇറാം ഗ്രൂപ്പില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു . ആഷയാണ് ഭാര്യ. നിയമ നടപടി ക്രമങ്ങള്‍ ദ്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് മൂലം മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞെന്ന് ഇറാം ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നാളെ ഉച്ചയോടെ നാട്ടിലെത്തുന്ന മൃതദേഹം വൈകുന്നേരത്തോടെ ബ്രഹ്മകുളം മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കും.