‘ഹണിയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നു എന്നാല്‍ ഉദ്ദേശ ശുദ്ധിയില്‍ എതിര്‍ അഭിപ്രായമുണ്ട്’; നടി ഫറ ഷിബില
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഹണി റോസിന്‍റെ പരാതിയില്‍ പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തിരുന്നു.
എന്നാല്‍ ഹണിയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്നും, എന്നാല്‍ അതിന്‍റെ ഉദ്ദേശ ശുദ്ധിയില്‍ എതിര്‍ അഭിപ്രായമുണ്ട് എന്നുമാണ് നടി ഫറ ഷിബില തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കക്ഷി അമ്മിണിപ്പിള്ള, ഡൈവോഴ്സ്, പുലിമട പോലുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ള ഫറയുടെ ഇന്‍സ്റ്റഗ്രാമിലാണ് പ്രതികരണം.
സൈബർ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല, സോഷ്യൽ മീഡിയയിൽ അസഭ്യ ഭാഷ ഉപയോഗിക്കുന്നതും, ബോഡി ഷെയ്മിങ് ചെയ്യുന്നതും, മറ്റൊരാളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തുന്നതും തെറ്റ് തന്നെയാണ്. അതിനെതിരായി മിസ്സ് ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന്ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
“എന്റെ മേഖല ഇതായത് കൊണ്ട്, ആളുകൾ സ്നേഹത്തോടെ വിളിക്കുന്നു, ഞാൻ പോയി ഉൽഘാടനം ചെയ്യുന്നു ” -അത്രയും നിഷ്കളങ്കമാണ് കാര്യങ്ങൾ എന്ന് തോന്നുന്നില്ല. മിസ്സ് ഹണി റോസ് വളരെ ബുദ്ധിപരമായി, മെയിൽ ഗെയ്സനെയും ഈ നാടിന്‍റെ ലൈംഗീക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്,വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോകൾ റി ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് നൽകുന്നത്?
സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയൽ, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീർച്ചയായും ബാധിക്കും. മിസ്സ് ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ_ “ഇവർ എന്താണ് ഈ കാണിക്കുന്നത് ?” എന്ന് എങ്കിലും പരാമർശിക്കാത്തവര്‍ ഈ കൊച്ച് കേരളത്തിൽ ഉണ്ടോ?
ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാൻ കാണുന്നു.! ഒരു പക്ഷെ അവർ കോൺഷ്യസ് ആയി ഒരു ട്രെൻഡ് സെറ്റ് ചെയ്തതായിരിക്കില്ല, ഇൻഫ്ലുൻസ് ചെയ്യാൻ ഉദേശിച്ചിട്ടുമുണ്ടാവില്ല, സർവൈവൽ ആണ് അവർക്ക് ഉൽഘാടന പരിപാടികൾ എന്നും മനസിലാക്കുന്നു. പക്ഷെ “Impact is more important than intention.” Right? – എന്നാണ് ഫറ ഷിബിലയുടെ കുറിപ്പ്.
നേരത്തെ ഒരു അഭിമുഖത്തിലും ഫറ ഹണി റോസിന്‍റെ ഉദ്ഘാടനങ്ങള്‍ സംബന്ധിച്ച് നടത്തിയ കമന്‍റ് വാര്‍ത്തയായിരുന്നു.