Tuesday, January 7, 2025
KeralaTop News

മലപ്പുറത്ത് നേതൃമാറ്റം; വി.പി അനിൽ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി

Spread the love

വി പി അനിലിനെ സി പിഐഎം മലപ്പുറം ജില്ല സെക്രട്ടറി ആയി തിരഞ്ഞെടുത്തു. പാർട്ടി ഏക കണ്ഠമായാണ് അനിലിനെ തെരഞ്ഞെടുത്തത്. മത നിരപേക്ഷത ഉയർത്തി പിടിച്ചു പ്രവർത്തിക്കുമെന്ന് വിപി അനിൽ പറഞ്ഞു.

മൂന്ന് ദിവസങ്ങളിലായി താനൂരിൽ നടന്ന ജില്ല സമ്മേളനത്തിൽ ആണ് വിപി അനിലിനെ പാർട്ടി ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുത്തത്.മുൻ സെക്രട്ടറി വിപി അനിലിന്റെ പേര് നിർദേശിച്ചു,അംഗങ്ങൾ ഏകണ്ഠമായി അംഗീകരിച്ചു. പാർട്ടി ജില്ല സെൻററിൽ ദീർഘകാലമായുള്ള പ്രവർത്തന പരിചയവും പൊതു സ്വീകാര്യനാണെന്നതുമാണ് വി പി അനിലിനു അനുകൂലമായത്. ഇ എൻ മോഹൻദാസ് ആരോഗ്യപ്രശ്നങ്ങളാൽ സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത പാർട്ടിയെ അറിയിച്ചിരുന്നു.ഇതോടെയാണ് പാർട്ടി വിപി അനിലിലേക്ക് എത്തിയത്.

വി പി അനിൽ നിലവിൽ ജില്ലാ സെക്രട്ടറിയേറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയർമാനുമാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഡിവൈഎഫ്ഐയുടെ ജില്ലാ നേതൃനിരയിലും ഉണ്ടായിരുന്നു.

പുതിയ കമ്മിറ്റിയിൽ 38 അംഗങ്ങളിൽ 11 പുതുമുഖങ്ങളാണ് ഉള്ളത്. എസ് എഫ് ഐ കേന്ദ്ര കമ്മറ്റിയംഗം ഇ അഫ്സലും ജില്ല സെക്രട്ടറി എൻ ആദിലും ജില്ലാ കമ്മിറ്റിയിലെത്തി. പൊന്നാനിയിൽ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തുള്ള പരസ്യ പ്രതിഷേധത്തെ തുടർന്ന് ജില്ല സെക്രട്ടേറിയേറ്റിൽ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ ടി.എം സിദ്ധിഖിനെയും ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തി.