Sunday, January 5, 2025
Latest:
KeralaTop News

പോലീസ് എതിർത്തു, പി വി അൻവറിന് തോക്കില്ല; തോക്ക് ലൈസൻസ് അപേക്ഷ നിരസിച്ചു

Spread the love

പി വി അൻവർ എംഎൽഎയ്ക്ക് തോക്ക് കിട്ടില്ല. തോക്കിനായുള്ള പി വി അൻവറിന്റെ അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചു. കോടതിയിൽ പോകാനാണ് പി വി അൻവറിന്റെ തീരുമാനം. പിവി അൻവറിന് തോക്ക് ലൈസൻസ് നൽകുന്നതിനെ എതിർത്തു പോലീസ് റിപ്പോർട്ട്‌ കൊടുത്തിരുന്നു. കലാപഹ്വനം നടത്തി എന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

റവന്യൂ , ഫോറസ്റ്റ് വകുപ്പ് അനുകൂല റിപ്പോർട്ട് കൊടുത്തിരുന്നു. ഒരു നിലക്കും ലൈസൻസ് കിട്ടരുതെന്നാണ് പി ശശിയുടെ ആവശ്യമെന്നും കോടതിയിൽ പോകുമെന്നും പിവി അൻവർ വ്യക്തമാക്കി. തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ചായിരുന്നു പിവി അൻവർ തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയിരുന്നത്.

നാല് മാസം മുൻപായിരുന്നു ജില്ലാ കളക്ടർക്ക് അൻവർ അപേക്ഷ നൽകിയത്. എംആർ അജിത്കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പൊലീസിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നായിരുന്നു അൻവറിന്റെ വാദം. എന്നാൽ പൊലീസ് റിപ്പോർട്ട് എതിരായതോടെ വച്ചതോടെ ലൈസൻസ് നേടുന്നതിന് വിലങ്ങുതടിയായി.