Saturday, January 4, 2025
NationalTop News

ഇത്തവണ ഡിജിറ്റൽ മഹാകുംഭമേള, ചുറ്റും AI ക്യാമറകൾ, സഹായത്തിനായി AI ചാറ്റ്ബോട്ട്; പ്രധാനമന്ത്രി

Spread the love

ഭരണഘടന തങ്ങളുടെ വഴികാട്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025 ജനുവരി 26ന് രാജ്യത്തിന്റെ ഭരണഘടന 75 വർഷം തികയുകയാണ്..ഭരണഘടന ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്തും.ഇതിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖം വായിക്കുന്ന വിഡിയോകൾ പങ്കുവയ്ക്കാനും നരേന്ദ്രമോദി പറഞ്ഞു.

ഭരണഘടനയെ കുറിച്ച് കൂടുതൽ അറിയാൻ Constitution75.com എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്രാജ് നടക്കുന്ന മഹാ കുംഭമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി AI ചാറ്റ്ബോട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി കുംഭമേളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 11 ഇന്ത്യൻ ഭാഷകളിൽ ലഭിക്കും. കുംഭമേളയിൽ ഒറ്റപ്പെട്ടു പോകുന്നവരെ കണ്ടെത്താൻ എഐ ക്യാമറ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

തമിഴ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയാണെന്നതിൽ തങ്ങൾ അഭിമാനിക്കുന്നു. ലോകമെമ്പാടും ഇത് പഠിക്കുന്നവരുടെ എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കല കായിക സിനിമാരംഗത്തെ ഇന്ത്യയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചും ആരോഗ്യരംഗത്ത് നേട്ടങ്ങളെക്കുറിച്ചും പ്രധാന മന്ത്രി മൻ കി ബാത്തിലെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തി. അരമണിക്കൂർ നീണ്ടുനിന്ന പ്രഭാഷണത്തിൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കുറിച്ച് പരാമർശിച്ചില്ല.