Saturday, January 4, 2025
Latest:
NationalTop News

ഗുജറാത്തിലെ സ്‌കൂളിൽ സ്റ്റഡി കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് രണ്ടാം ക്ലസ് വിദ്യാർത്ഥിക്ക് കണ്ണ് നഷ്ടമായി

Spread the love

ഗുജറാത്തിലെ സ്‌കൂളിൽ വിതരണം ചെയ്ത റോബോട്ടിക്‌സ് കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന് ഗുരുതര പരിക്കുകൾ. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ വിരേന്ദ്രയ്ക്കാണ് അപകടത്തിൽ കണ്ണ് നഷ്ടമായത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഒരു കണ്ണ് പൂർണമായും നഷ്ടമാകുകയും ദേഹമാസകലം പൊള്ളലേൽക്കുകയും ചെയ്തു. കണ്ണിന് ഗുരുതരമായി പരുക്കേൽക്കുകയും ദേഹമാസകലം പൊള്ളലേൽക്കുകയും ചെയ്ത കുട്ടിയെ ലുനാവാഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പിന്നീട് അഹ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ചികിത്സയിലിരിക്ക ശനിയാഴ്ചയാണു വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായത്. കഴിഞ്ഞ വ്യാഴാഴ്ച വിരുപുർ താലൂക്കിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളിലെനിന്ന് വിതരണം ചെയ്ത സ്റ്റഡി കിറ്റുമായി കളിക്കുമ്പോഴായിരുന്നു അപകടം. പരീക്ഷണ കിറ്റിലുണ്ടായിരുന്ന ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.

മകനെ സൈനികനാക്കാനായിരുന്നു ആഗ്രഹമെന്നും, ഇനി അതിന് സാധിക്കില്ലെന്നും പിതാവ് ഇന്ദ്രജിത് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. അനുവാദമില്ലാതെയാണ് കിറ്റുകൾ വിതരണം ചെയ്തതെങ്കിൽ സ്‌കൂളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.