KeralaTop News

‘നാട്ടുകാർക്ക് നടക്കാൻ വഴി വേണം’ ജെസിബിയുമായി സ്വകാര്യ റിസോർട്ടിന്റെ മതിൽ പൊളിച്ച്‌ എംഎൽഎ എച്ച് സലാം

Spread the love

ജെസിബിയുമായി എത്തി റിസോർട്ടിന്റെ മതിൽ പൊളിച്ച്‌ എംഎൽഎ എച്ച് സലാം. സ്വകാര്യ റിസോർട്ടിന്റെ മതിലാണ് പൊളിച്ചത്. പൊതുവഴിക്ക് വീതി കൂട്ടാൻ മതില് പൊളിക്കാൻ നോട്ടിസ് നൽകിയിരുന്നു.

രണ്ടാഴ്ചയായിട്ടും മതില് പൊളിക്കാത്തതിൽ ആണ് എംഎൽഎയുടെ പൊളിച്ചു നിരത്തൽ. റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും മതില് പൊളിക്കാത്തതിനാൽ നിർമാണം തുടങ്ങാൻ സാധിച്ചിരുന്നില്ല.

പള്ളാത്തുരുത്തിയിലെ മുത്തൂറ്റ് റിസോർട്ടിന്റെ മതിലാണ് എംഎൽഎ പൊളിച്ചത്. പൊതുവഴി കയ്യേറിയാണ് മതിൽ കെട്ടിയത് എന്ന് എംഎൽഎ പറയുന്നു. എന്നാൽ എംഎൽഎ മതിൽ പൊളിച്ചത് നിയമവിരുദ്ധമായി എന്ന് സ്വകാര്യ റിസോർട്ട് ഉടമ പറഞ്ഞു. റിസോർട്ട് ഉടമ എംഎൽഎക്കെതിരെ പോലീസിൽ പരാതി നൽകി.