Tuesday, February 4, 2025
Latest:
KeralaTop News

വഴി തർക്കം; പത്തനംതിട്ടയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിൻ്റെ വീട് ആക്രമിച്ചു, അയൽവാസികൾ അറസ്റ്റിൽ

Spread the love

പത്തനംതിട്ട കൊടുമണിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിൻ്റെ വീടിന് നേരെ ആക്രമണം. മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമുഴിക്കലിന്റെ വീടാണ് അയൽവാസികൾ അടങ്ങുന്ന സംഘം അടിച്ചു തകർത്തത്. നല്ല സഹോദരി ശ്രീവിദ്യയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു.

സംഭവത്തിൽ മൂന്നുപേരെ പ്രതിചേർത്ത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കൊടുമൺ പൊലീസ് കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

വഴി തർക്കത്തിന്റെ പേരിൽ കൊടുമൺ മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമുഴിക്കലിന്റെ കുടുംബവും അയൽവാസികളും തമ്മിൽ തർക്കം നിലനിന്നിരുന്നു. കോടതിയിൽ നിന്ന് താൽക്കാലിക അനുകൂല ഉത്തരവ് വാങ്ങിയതാണ് വീടാക്രമണത്തിന് കാരണമായതെന്ന് അനിൽ പറയുന്നു.

വീട്ടിലെത്തിയ അയൽവാസികളായ അനിൽ,അജിത,സുമ എന്നിവർ വീട് ആക്രമിക്കുകയും തടയാൻ ശ്രമിച്ച ശ്രീദേവിയെയും മൂത്ത സഹോദരനെയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പൊലീസിന്റെ എഫ്ഐആർ.