NationalTop News

‘മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ പിൻഗാമികൾ ഇപ്പോൾ കൊൽക്കത്തയിലെ റിക്ഷാ തൊഴിലാളികൾ’; യോഗി ആദിത്യനാഥ്

Spread the love

മുഗൾ ചക്രവർത്തി ഔറംഗസേബിനെയും അദ്ദേഹത്തിൻ്റെ വംശപരമ്പരയെയും കുറിച്ച് വിവാദ പരാമർശം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗൾ ഭരണാധികാരിയുടെ പിൻഗാമികൾ ഇപ്പോൾ കൊൽക്കത്തയ്ക്ക് സമീപം താമസിക്കുന്നുണ്ടെന്നും റിക്ഷാ തൊഴിലാളികളായിട്ടാണവരുടെ ഉപജീവന മാർഗ്ഗമെന്നും യോഗി ഉത്തർപ്രദേശിൽ നടന്ന പരിപാടിയിൽ പറഞ്ഞു. ചരിത്രത്തിലെ ദൈവിക നീതി എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.

പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഔറംഗസേബ് ഇന്ത്യൻ ചരിത്രത്തിലെ ഒരു ധ്രുവീകരണ വ്യക്തിയാണ്. ചിലർ അദ്ദേഹത്തെ കഴിവുള്ള ഒരു ഭരണാധികാരിയായി കാണുമ്പോൾ, മറ്റുള്ളവർ അദ്ദേഹത്തിൻ്റെ മതപരമായ നയങ്ങളെയും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതിനെയും വിമർശിക്കുന്നുണ്ട്. ഔറംഗസേബ് ദൈവികതയെ ധിക്കരിക്കുകയും ക്ഷേത്രങ്ങൾക്കും ആരാധനാലയങ്ങൾക്കും എതിരെ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നെങ്കിൽ പിന്ഗാമികൾക്ക് ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടിവരില്ലായിരുന്നു, യോഗി കൂട്ടിച്ചേർത്തു.

അതേസമയം, ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ യോഗി ആദിത്യനാഥ് അതൃപ്തി പ്രകടിപ്പിച്ചു, സനാതന മൂല്യങ്ങൾ സംരക്ഷിക്കാൻ സമൂഹത്തോട് ആഹ്വാനം ചെയ്തു.