ബിജെപി ആസ്ഥാനത്തിന് മുന്നിൽ സംശയാസ്പദമായ ബാഗ്
ഡൽഹിയിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഓഫീസിന് സമീപം ആളില്ലാത്ത ബാഗ് കണ്ടെത്തി. പ്രദേശം ബോംബ് സ്ക്വാഡ് വളയുകയും പരിശോധിക്കുകയും ചെയ്തു. പൊലീസ് സംഘം സ്ഥലത്തെത്തി. ബിജെപി ഓഫീസിന് പുറത്ത് ഫുട്പാത്തിന് സമീപമാണ് ബാഗ് വെച്ചിരുന്നത്. സംശയാസ്പദമായ ബാഗ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ എമർജെൻസി ഹെൽപ്പ് ലൈൻ നമ്പറിൽ പൊലീസിനെ അറിയിച്ചു.
സ്റ്റിക്കർ പതിച്ച ക്ലെയിം ചെയ്യാത്ത ബാഗ് കണ്ടെത്തിയത് ആശങ്കയ്ക്ക് കാരണമാവുകയും പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു. സംഭവ സ്ഥലത്ത് പൊലീസ് എത്തി ബാഗ് പരിശോധിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളുവെന്ന് പൊലീസ് അറിയിച്ചു .