KeralaTop News

ഗവർണറുടെ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു

Spread the love

ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു. ചീഫ് സെക്രട്ടറി മാത്രമാണ് സർക്കാർ പ്രതിനിധിയായി പങ്കെടുത്തത്. സർവ്വകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ അതൃപ്തി തുടരുന്നതിനിടയിലാണ് വിട്ടുനിൽക്കൽ. മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ മതമേലദ്ധ്യക്ഷന്മാർ അടക്കം 400പേരെ ക്ഷണിച്ചിട്ടുണ്ടായിരുന്നു.

വൈകിട്ട് അഞ്ചരയ്ക്കായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. സത്കാരത്തിനായി 5ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. ഈ മാസം 13 നാണ് 5 ലക്ഷം അനുവദിച്ചത്. നവംബർ 27 ന് പണം ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് സർക്കാരിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രി അനുമതി നൽകിയതോടെ ധനമന്ത്രി പണം അനുവദിക്കുക ആയിരുന്നു.

വി.സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറും പോർമുഖം തുറന്നതോടെയാണ് സർവകലാശാലകളിൽ ഗവർണർക്ക് എതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. സർക്കാരിന് അനഭിമതനായ മോഹനൻ കുന്നുമ്മലിന് ആരോഗ്യ സർവകലാശാല വി.സിയായി പുനർനിയമനം നൽകിയതായിരുന്നു ഒടുവിലത്തെ വിവാദം. സാങ്കേതിക ഡിജിറ്റൽ സർവകലാശാലകളിൽ വിസിമാർ ഒഴിഞ്ഞുകിടക്കെയായിരുന്നു നടപടി.

2019 സെപ്റ്റംബർ ആറിന് കേരള ഗവർണറായി ചുമതലയേറ്റെടുത്ത ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി ഈ വർഷം സെപ്റ്റംബർ ആറിന് അവസാനിച്ചിരുന്നു. എന്നാൽ, പുതിയ ഗവർണറെ നിയമിക്കുന്നതുവരെ തൽസ്ഥാനത്ത് തുടരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.