GulfTop News

ഖത്തര്‍ ദേശീയ ദിനം: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു

Spread the love

ദേശീയദിനാഘോഷങ്ങള്‍ പ്രമാണിച്ച് ഖത്തറിലെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവധി ദിനങ്ങള്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു.2024 ഡിസംബര്‍ 18 ബുധനാഴ്ച ആരംഭിച്ച് ഡിസംബര്‍ 19 വ്യാഴാഴ്ച വരെയാണ് അവധി ദിനങ്ങള്‍.വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞു ഡിസംബര്‍ 22 ഞായറാഴ്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.വാരാന്ത്യ അവധി ഉള്‍പെടെ നാല് ദിവസമാണ് അവധി ലഭിക്കുക.

അതേസമയം,രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള അവധി ദിനങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പിന്നീട് പ്രഖ്യാപിക്കും.