Sunday, January 19, 2025
Latest:
Top NewsWayanad

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്; യുവാവിനെ കുത്തി വീഴ്ത്തി ആന

Spread the love

വയനാട് ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് സ്വദേശി സതീഷിനെയാണ് കാട്ടാന കുത്തി വീഴ്ത്തിയത്. മാനന്തവാടിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സതീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പുല്‍പ്പള്ളി ചേകാടിയില്‍ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. പാലക്കാട് സ്വദേശി സതീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. നാലു പേരടങ്ങുന്ന സംഘം റോഡിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടയിലാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്.മൂന്നുപേര്‍ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുകയും കാലില്‍ കമ്പി ഇട്ടിരിക്കുന്നതിനാല്‍ സതീഷ് ആനയുടെ മുന്നില്‍ പെടുകയുമായിരുന്നു. പാഞ്ഞെത്തിയ കാട്ടാന സതീഷിനെ കുത്തി വീഴ്ത്തി.

കാട്ടാന പോയ ശേഷം കൂടെയുള്ളവര്‍ തന്നെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാല്‍ ഒന്നരമണിക്കൂറോളം ചികിത്സ വൈകി. ആദ്യം മാനന്തവാടി ആശുപത്രിയില്‍ എത്തിച്ച സതീഷിനെ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാരിയലിന് പൊട്ടല്‍ ഉള്ളതിനാല്‍ ആരോഗ്യനില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘം പഴൂര്‍ തോട്ടംമൂല ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.