KeralaTop News

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു

Spread the love

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തോട്ടിലേക്ക് മറിഞ്ഞു. എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം.തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് നിഗമനം. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ അധികൃതരാണ് അപകടത്തിൽപെട്ടവരെ രക്ഷിച്ചത്.

അപകടത്തിൽ മൂന്ന് തീർത്ഥാടകർക്ക് പരുക്കേറ്റു. ബംഗളൂരു സ്വദേശികളായ ശ്രീകാന്ത്, മണികണ്ഠൻ, തൃപ്പണ്ണൻ എന്നിവർക്കാണ് പരുക്കേറ്റത്.ശ്രീകാന്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ടുപേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.