NationalTop News

ബെംഗളൂരുവിൽ ടെക്കി ജീവനൊടുക്കിയ സംഭവം; ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Spread the love

ബെംഗളൂരുവിലെ ഐടി ജീവനക്കാരന്റെ ആത്മഹത്യയിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഈ മാസം 11നാണ് ടെക്കിയായ അതുൽ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ആത്മഹത്യയെന്നാണ് കേസ്. സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് അതുൽ ജീവനൊടുക്കിയത്.

ഭാര്യ മാതാവ് നിഷ, ഭാര്യ സഹോദരൻ അനുരാഗ് എന്നിവരെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. നിഖിതയെ ഗുരുഗ്രാമിൽ നിന്നും, മറ്റുള്ളവരെ പ്രയാഗ്രാജിൽ നിന്നുമാണ് പിടികൂടിയത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു 34 കാരനായ അതുൽ സുഭാഷ്. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം അതുലിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.

വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് ഭാര്യയും ഭാര്യവീട്ടുകാരും ചേർന്ന് വർഷങ്ങളായി തന്നെ പീഡിപ്പിക്കുകയാണെന്ന് അതുൽ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. അതുലിന്റെ മരണത്തിനു പിന്നാലെ ഭാര്യ നികിത, അമ്മ നിഷ, സഹോദരൻ അനുരാഗ്, അമ്മാവൻ സുശീൽ സിംഘാനിയ എന്നിവർക്കെതിരെ സഹോദരൻ ബികാസ് കുമാറാണ് പൊലീസിൽ പരാതി നൽകിയിരുന്നു.