KeralaTop News

പത്തനംതിട്ടയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

Spread the love

പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കാറും, ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

കാറിൽ സഞ്ചരിച്ചവരാണ് മരിച്ചവർ. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ് (അനുവിന്റെ പിതാവ്), മത്തായി ഈപ്പൻ (നിഖിലിന്റെ പിതാവ്) എന്നിവരാണ് മരിച്ചത്. അടുത്തിടെയാണ് അനുവും നിഖിലും വിവാഹിതരായത്. ഇരുവരും മലേഷ്യയിൽ നിന്ന് തിരികെ വരികയായിരുന്നു. ഇവരെ കൂട്ടാനായാണ് ബിജുവും മത്തായി ഈപ്പനും വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.

വിമാനത്താവളത്തിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. മൂന്നു പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. സ്ഥലത്ത് അപകടം പതിവെന്ന് നാട്ടുകാർ പറയുന്നു.