പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവം; അല്ലു അർജുൻ റിമാൻഡിൽ
പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദർശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ റിമാൻഡിൽ. നാമ്പള്ളി കോടതിയുടേതാണ് വിധി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. നടനെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റും.
തെലങ്കാന ഹൈക്കോടതിയിലും കേസ് നടക്കുന്നുണ്ട്. കേസ് തള്ളമെന്ന ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കേസിൽ താൻ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് അല്ലു അർജുൻ വാദിക്കുന്നത്. നടൻ അല്ലു അർജുനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകൾ ആണ് ചുമത്തിയത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.ജൂബിലി ഹിൽസിലെ അല്ലുവിന്റെ വീട്ടിലെത്തിയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിലായിരുന്നു സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതിയാണ് തിയേറ്ററിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചത്.
അതേസമയം അല്ലു അർജുൻ തീയറ്ററിൽ എത്തുന്ന കാര്യം കൃത്യമായി അറിയിച്ചില്ലെന്നാണ് പൊലിസ് വാദം പൊളിയുന്നു. മതിയായ സംരക്ഷണം ഉറപ്പാക്കണം എന്ന് ചിക്കട് പള്ളി പോലീസിന് അപേക്ഷ നൽകിയിരുന്നുവെന്ന് തിയറ്റർ അധികൃതർ വ്യക്തമാക്കി. താരങ്ങളും സിനിമയുടെ അണിയറ പ്രവർത്തകരും തിയറ്ററിൽ എത്തുമെന്ന് കാണിച്ച് ഡിസംബർ രണ്ടിനാണ് അപേക്ഷ നൽകിയത്.