തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; ഏഴ് പേർ മരിച്ചു
തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം. ഏഴ് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് വയസുള്ള കുട്ടിയും. മരിച്ചവരിൽ 3 സ്ത്രീകളുണ്ട്. ആറ് പേർ ലിഫ്റ്റിൽ കുടുങ്ങി കിടക്കുന്നുവെന്ന് വിവരം. രാത്രി ഒമ്പതര കഴിഞ്ഞാണ് അപകടം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. രോഗികളെ മാറ്റാനുള്ള ശ്രമം തുടരുകയാണ്. താഴത്തെ നിലയിൽ തീ പിടിക്കുകയായിരുന്നു. പിന്നാലെ മുകളിലത്തെ നിലയിലേക്ക് തീ പടരുകയും ആയിരുന്നു. ജില്ലാ കളക്ടർ സ്ഥലത്തെത്തിയിട്ടുണ്ട്. 50ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 20 പേരെ സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാം നിലയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുണ്ട്. ഒന്നാം നിലയിലെ തീ അണച്ച ശേഷമാകും ഇവരെ പുറത്തേക്ക് എത്തിക്കുക.
ദിണ്ടിഗലിലെ മുഴുവൻ ഫയർ എഞ്ചിനുകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. അമ്പതിലധികം ആംബുലൻസ് എത്തിച്ചിട്ടുണ്ട്. നൂറിലധികം പേർ ആശുപത്രിയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. താഴത്തെ നിലയിൽ പൂർണമായും തീ പിടിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം തുടരുന്നത്. ലിഫ്റ്റിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഇവർ അബോധാവസ്ഥയിൽ എന്ന് കളക്ടർ അറിയിച്ചു.