Wednesday, February 5, 2025
KeralaTop News

അച്ചടക്കം പാലിച്ചില്ല; തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം

Spread the love

തിരുവനന്തപുരത്ത് വീണ്ടും സ്കൂൾ വിദ്യാർത്ഥിക്ക് നേരെ അധ്യാപികയുടെ മർദ്ദനം. അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ചാണ് വിദ്യാർത്ഥിയുടെ കൈയ്യിൽ അധ്യാപിക ക്രൂരമായി മർദ്ദിച്ചത്. വിളപ്പിൽശാല ഗവ യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ബദ്രിനാഥിനാണ് പരുക്കേറ്റത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ജയ റോശ്വിൻ ആണ് കുട്ടിയെ അടിച്ചത്. കുട്ടിയെ പേരൂർക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 10 -ാംതീയതിയാണ് സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് ഇന്റർവെൽ സമയത്ത് വരിയിൽ നടക്കുന്നതിനിടെ കുട്ടി പിറകിൽ കൈയ്യ് കെട്ടിയില്ലെന്നാരോപിച്ചാണ് അധ്യാപികയുടെ മർദ്ദനം ഉണ്ടായതെന്ന് വിദ്യാർത്ഥിയുടെ അമ്മ ട്വന്റി ഫോറിനോട് പറഞ്ഞു. കുടുംബം അധ്യാപികക്കെതിരെ പൊലീസിൽ പരാതി നൽകി.