NationalTop News

മുംബൈയില്‍ നിയന്ത്രണം വിട്ട ബസിടിച്ച് ഏഴ് പേര്‍ മരിച്ചു; 49 പേര്‍ ചികിത്സയില്‍

Spread the love

മുംബൈയില്‍ നിയന്ത്രണം വിട്ട ബസിടിച്ച് ഏഴ് പേര്‍ മരിച്ചു. 49 പേര്‍ ചികിത്സയില്‍. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മുംബൈയിലെ കുര്‍ളയിലുള്ള അംബേദ്കര്‍ നഗറില്‍ രാത്രിയോടെയാണ് അപകടമുണ്ടായത്. കുര്‍ളയില്‍ നിന്ന് അന്ധേരിയിലേക്ക് പോവുകയായിരുന്നു മുംബൈ കോര്‍പ്പറേഷന്റെ എസി ബസ്. നിയന്ത്രണം വിട്ട് ബസ് ഏതാണ്ട് നൂറ് മീറ്ററിലധികം ദൂരത്തില്‍ വാഹനങ്ങളില്‍ ഇടിച്ചു. പാതയോരത്തുണ്ടായിരുന്നവരും വഴിയോര കച്ചവടക്കാരും അപടകത്തില്‍ പെട്ടു. ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് ബസ് നിന്നത്. വാഹനങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് ആശുപത്രിയിലേക്ക് മാറ്റാനായത്.

മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം സഹായ ധനം പ്രഖ്യാപിച്ചു. പത്ത് ദിവസം മുന്‍പ് മാത്രമാണ് ബസ് ഡ്രൈവര്‍ സഞ്ജയ് മോറെ ജോലിക്ക് ചേര്‍ന്നത്. പരിഭ്രാന്തനായ ഡ്രവര്‍ ആക്‌സിലറേറ്റര്‍ ചവിട്ടിപ്പിടിച്ചെന്നാണ് സംശയം. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുമെന്ന് കോര്‍പ്പറേഷനും അറിയിച്ചു.