SportsTop News

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ്; പന്ത്രണ്ടാം റൗണ്ടില്‍ ഡി ഗുകേഷിന് തോല്‍വി; ഒപ്പമെത്തി ഡിങ് ലിറെന്‍

Spread the love

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ പന്ത്രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ ഡി ഗുകേഷിന് തോല്‍വി. വെള്ള കരുക്കളുമായി കളിച്ച നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറന്‍ ആധികാരികമായി ജയിക്കുകയായിരുന്നു. ഇതോടെ ഇരു താരങ്ങള്‍ക്കും 6 പോയിന്റ് വീതമായി. ഇനി രണ്ട് റൗണ്ട് പോരാട്ടം കൂടിയാണ് ബാക്കിയുള്ളത്. ഏഴര പോയിന്റ് നേടുന്നയാളാണ് ജേതാവ് ആവുക. അതേസമയം 14 റൗണ്ടിന് ശേഷവും തുല്യനിലയില്‍ എങ്കില്‍ മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങും.

ഡിസംബര്‍ 13 വരെ നീണ്ട് നില്‍ക്കുന്ന ഫൈനലില്‍ ആകെ 14 ക്ലാസിക്കല്‍ ഗെയിമുകളാണ് ഉള്ളത്. ജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക്
അരപ്പോയിന്റുമാണ് ലഭിക്കുക. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോകചാന്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തില്‍ കണ്ണുവച്ചാണ് ഡി.ഗുകേഷ് ഫൈനല്‍ പോരിനിറങ്ങുന്നത്. വെറും 18 വയസുള്ള ഗുകേഷ് കിരീടം നേടുകയാണെങ്കില്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനുമാകും.

ഏകദേശം 21 കോടി 11 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. ജയിക്കുന്ന ഓരോ ഗെയിമിനും രണ്ട് ലക്ഷം ഡോളര്‍ ലഭിക്കും. ബാക്കി തുക ഇരുതാരങ്ങള്‍ക്കും തുല്യമായി വീതിക്കും. 14 റൌണ്ടിന് ശേഷം പോയിന്റ് നിലയില്‍ തുല്യമെങ്കില്‍ സമപരിധി വച്ചുള്ള റാപ്പിഡ്, ബ്ലിറ്റ്‌സ് ടൈബ്രേക്കറിലൂടെ ജേതാവിനെ നിര്‍ണയിക്കും.