KeralaTop News

സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ എവിടെ വേണമെങ്കിലും ചെയ്യാം; പഠനത്തിന് സാങ്കേതികമ്മിറ്റി രൂപീകരിച്ച് ഗതാഗത കമ്മീഷണർ

Spread the love

കേരളത്തില്‍ വാഹന ഉടമയുടെ താമസ സ്ഥലം അനുസരിച്ച്, അതാത് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലാണ് നിലവില്‍ വാഹനം രജിട്രര്‍ ചെയ്യേണ്ടത്. ഈ രീതിയില്‍ മാറ്റം വരും. എവിടെ നിന്ന് വേണമെങ്കിലും വാഹനം രജിസ്ട്രര്‍ ചെയ്യാം. അതിന് ബി എച്ച് രജിസ്‌ട്രേഷന്‍ സമാനമായി ഏകീകൃത നമ്പര്‍ സംവിധാനം കൊണ്ടുവരാനാണ് ആലോചന. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി സാങ്കേതികമ്മിറ്റി രൂപീകരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം വീണ്ടും നടപ്പാക്കും. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റും അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതൽ വരുമ്പോൾ മാറ്റം ഉണ്ടാകും. ആദ്യം ലേണേഴ്‌സ് ടെസ്റ്റ് പരിഷ്‌കരിക്കും. നെഗറ്റീവ്മാര്‍ക്ക് അടക്കം ഏര്‍പ്പെടുത്തി തിയറി പരീക്ഷ വിപുലീകരിക്കും. റോഡ് ടെസ്റ്റ്, എച്ച്, എട്ട് ടെസ്റ്റുകള്‍ക്കും മാറ്റമുണ്ടാകും. മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കിമെന്നും ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജ് വ്യക്തമാക്കി. വർധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള അടിമുടി മാറ്റങ്ങൾ.