KeralaTop News

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും വഖഫ് ഭൂമി അല്ല എന്ന നിലപാട് ശരിയല്ല; ഇ ടി മുഹമ്മദ്‌ ബഷീർ

Spread the love

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് മുസ്ലിം ലീ​ഗ് പാ​ർ​ല​മെ​ന്റ് പാ​ർ​ട്ടി ലീ​ഡ​റും ദേ​ശീ​യ ഓ​ർ​ഗ​നൈ​സിങ് സെ​ക്ര​ട്ട​റി​യു​മാ​യ ഇ ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ. മുനമ്പതിലേത് വഖഫ് ഭൂമി ആണോ അല്ലയോ എന്നതിൽ തർക്കം വേണ്ട. പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും വഖഫ് ഭൂമിയല്ല എന്ന നിലപാട് ശരിയല്ല, ലീഗ് ഒരു ഘട്ടത്തിലും ഇത് വഖഫ് ഭൂമി അല്ലെന്ന് പറഞ്ഞിട്ടില്ല ലീഗന്റെ നിലപാട് ഒന്ന് തന്നെയാണ്, പ്രശ്നപരിഹാരം ഗവൺമെന്റ് ഇടപ്പെട്ട് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം വിഷയത്തിൽ ലീ​ഗ് നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മുനമ്പം വഖഫ് ഭൂമിയല്ലെന്നും ആരും പറഞ്ഞിട്ടില്ല. അവിടെയുള്ള താമസക്കാരെ കുടിയൊഴിപ്പിക്കരുതെന്നാണ് ലീ​ഗ് നിലപാട്. മുനമ്പം വിഷയം വർ​ഗീയ ധ്രുവീകരണത്തിലേക്ക് പോകുന്ന ഘട്ടത്തിലാണ് മുസ്ലിംലീഗ് സംഘടനകൾ യോ​ഗം ചേർന്ന് നിലപാട് വ്യക്തമാക്കിയത്. അതിൽ മാറ്റമില്ലെന്നും നേതാക്കൾ പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന വി ഡി സതീശന്റെ പ്രസ്താവന മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നേരത്തെ തള്ളിയിരുന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ലെന്ന് കെ എം ഷാജി വ്യക്തമാക്കി.