KeralaTop News

എടത്തല ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജ്ജിതം; ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം

Spread the love

എറണാകുളം എടത്തലയിലെ സാന്ത്വനം ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. എടത്തല പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് സമഗ്രമായി അന്വേഷിക്കുന്നത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ചിൽഡ്രൻസ് ഹോമിലെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ കാണാതാവുന്നത്. ചിൽഡ്രൻസ് ഹോമിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 15 കുട്ടികളെ നോക്കാൻ ചിൽഡ്രൻസ് റൂമിലുള്ളത് ഒരു കൗൺസിലറാണ് ആകെയുള്ളതെന്ന് പൊലീസ് കണ്ടെത്തി. മാത്രമല്ല പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കാണാതായ പെൺകുട്ടികളിൽ ഒരാൾ പോക്സോ കേസിലെ ഇരയാണ്.