ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കിന് നേരിയ കുറവ്
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കിന് നേരിയ കുറവ്. ഇന്നലെ 63,733 പേരാണ് ദർശനം നടത്തിയത്. ശരാശരി 80,000 പേർ എത്തേണ്ടടുത്താണ് അവധി ദിനം ആയിട്ടും ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായത്. സ്പോട് ബുക്കിംഗ് വഴിയെത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വർധനവുണ്ട്.
കാനനപാതകൾ വഴിയും തത്സമയ ബുക്കിങിലൂടെയും ഏറ്റവും അധികം പേരെത്തിയത് വെള്ളിയാഴ്‌ചയാണ്. 17,425 പേരാണ് തത്സമയ ബുക്കിങ് വഴി ദർശനം നടത്തിയത്. പുല്ലുമേട് കാനനപാത വഴി 2722 പേരാണ് വെള്ളിയാഴ്‌ച എത്തിയത്.
തിരക്ക് വർധിച്ചിട്ടും എല്ലാവർക്കും സുഖദർശനം സാധ്യമാവുന്നുണ്ട്. ബാബ്‌റി മസ്‌ജിദ് ധ്വംസനത്തിന്റെ വാർഷികമായതിനാൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ വെള്ളിയാഴ്‌ച ഏർപ്പെടുത്തിയിരുന്നു. ശക്തമായ പരിശോധനയും ഉണ്ടായിരുന്നു.
തീർഥാടകരുടെ വരി നടപന്തൽ പിന്നിട്ട് ശബരിപീഠത്തിനും മരക്കൂട്ടത്തിനും മധ്യത്തിൽ വരെയെത്തി. വരി നിൽക്കുന്ന തീർഥാടകർക്ക് കാര്യക്ഷമമായി കുടിവെള്ളവും ലഘുഭക്ഷണവും നൽകുന്നുണ്ടായിരുന്നു.