Top NewsWorld

ആകാശത്തുനിന്ന് അപ്രത്യക്ഷമായ വിമാനത്തിലെ യാത്രക്കാരൻ സിറിയൻ പ്രസിഡന്റ്? കൊല്ലപ്പെട്ടെന്ന് സംശയം

Spread the love

സിറിയൻ പ്രസിഡണ്ട് ബാഷർ അൽ അസദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടതായി സംശയം. വിമതർ ദമാസ്കസ് നഗരം പിടിച്ചടക്കിയതോടെ ഇവിടെ നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടിരിക്കാൻ സാധ്യതയുള്ള വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതോടെയാണ് സംശയം ബലപ്പെട്ടത്. ഇല്ല്യുഷിൻ II 76T വിമാനമാണ് ദമാസ്കസിൽ നിന്ന് പറന്നുയർന്നു തീരദേശ മേഖലയിലേക്ക് പോയശേഷം പിന്നീട് ഇവിടെ നിന്ന് വഴി തിരിച്ച് എതിർദിശയിലേക്ക് പറന്നത്. എന്നാൽ പൊടുന്നനെ വിമാനം റഡാറിൽ നിന്ന് അപ്രതീക്ഷിതമായതായി ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നു.

വിമാനം തകർന്നു എന്ന കാര്യം പോലും സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിൽ അസദ് ഉണ്ടായിരിക്കാനുള്ള വിദൂര സാധ്യതകൾ പറയപ്പെടുന്നുണ്ട്. വിമതർ രാജ്യം കയ്യടക്കുമ്പോഴൊക്കെയും രാജ്യത്ത് തുടർന്ന ബാഷർ അൽ അസദ് താൻ എങ്ങോട്ടേക്കും പലായനം ചെയ്യാനില്ല എന്നായിരുന്നു പ്രഖ്യാപിച്ചത്. സിറിയയിൽ വിമതർക്ക് സ്വാധീനമുള്ള ഹോംസ് നഗരത്തിന്റെ മുകളിൽ വച്ചാണ് വിമാനം കാണാതായിരിക്കുന്നത്. വിമത ആക്രമണത്തിൽ വിമാനം തകർന്നതാണോ എന്നുപോലും വ്യക്തമല്ല.

വിമാനത്തിൽ ഉണ്ടായിരുന്നത് ആരൊക്കെ എന്ന് വ്യക്തമായിട്ടില്ല. എന്നാൽ സിറിയയിലെ ഔദ്യോഗിക സർക്കാരിലെ ഉന്നതർ വാർത്ത ഏജൻസിയായ റോയിറ്റേഴ്‌സിന് നൽകിയ പ്രതികരണത്തിൽ, ബാഷർ അൽ അസദ് ഈ വിമാനത്തിൽ ഉണ്ടായിരിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാഷർ അൽ അസദ് ഭരണ അവസാനിച്ചു എന്ന് പ്രഖ്യാപിച്ച് വിമതർ സിറിയയിൽ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്.