SportsTop News

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി; പരമ്പരയില്‍ സമനില പിടിച്ച് ഓസ്‌ട്രേലിയ

Spread the love

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ പെര്‍ത്തിലെ പിച്ചില്‍ തോല്‍പ്പിച്ച് വിട്ടതിന് നൈസ് ആയി പകരം വീട്ടില്‍ ആതിഥേയര്‍. അഡ്ലെയ്ഡില്‍ ഇന്ത്യയെ പത്ത് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കിയ ഇന്ത്യ പതിനെട്ട് റണ്‍സ് മാത്രം ലീഡുയര്‍ത്തി രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നു. പിന്നാലെ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍ പരമ്പര സമനിലയിലേക്ക് എത്തിക്കുകയായിരുന്നു. പേസര്‍മാരുടെ കരുത്തില്‍ പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിന്റെ ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ അഡ്‌ലെയ്ഡില്‍ മങ്ങിയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ടാംടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സിന് പിന്നാലെ രണ്ടാം ഇന്നിങ്‌സിലും പതറിയ ഇന്ത്യ 175ന് എല്ലാവരും പുറത്തായിരുന്നു. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 337 റണ്‍സ് എന്ന വലിയ സ്‌കോറിലാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ 180 റണ്‍സ് മാത്രമായിരുന്നു ഇന്ത്യ എടുത്തിരുന്നത്. അഞ്ചിന് 128 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 47 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിച്ച അഞ്ചു വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഇതോടെയാണ് പരമ്പര കൈവിട്ടുപോയത്. ഇന്ത്യ ഭാഗത്ത് 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പാറ്റ് കമ്മിന്‍സ് അഞ്ചും ബോളണ്ട് മൂന്നും സ്റ്റാര്‍ക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഡിസംബര്‍ പതിനാല് മുതല്‍ മെല്‍ബണിലാണ് നിര്‍ണായകമായ മൂന്നാം ടെസ്റ്റ്.