‘വിശ്വാസത്തെ അളക്കാൻ കോടതിക്ക് ആവില്ല’; പള്ളിത്തർക്കത്തിൽ പ്രതികരണവുമായി പാത്രിയർക്കീസ് ബാവ
പള്ളിത്തർക്കത്തിൽ ശ്വാശത പരിഹാരം കാണാൻ കോടതികളിലൂടെ സാധിക്കുകയില്ലെന്ന് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ. വിശ്വാസികളുടെ വിശ്വാസത്തെ അളക്കാൻ കോടതിക്ക് ആവില്ല.
തർക്കം പരിഹരിക്കാൻ സർക്കാർ എടുത്ത ശ്രമങ്ങൾ സ്വാഗതാർഹമെന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു. കോടതി ഇടപെടൽ ഭരണപരമായ കാര്യങ്ങളിലാണ്. മലങ്കരയിലെ പ്രശ്നം ഇടവകയിലെ ചർച്ചകളിലൂടെയാണ് തീർപ്പാക്കേണ്ടത്. സിറിയയിലെ പ്രതിസന്ധിയിൽ ആശങ്കയുണ്ടെന്നും പാത്രിയർക്കീസ് ബാവ കൂട്ടിച്ചേർത്തു. പത്ത് ദിവസത്തെ കേരള സന്ദർശനത്തിനായാണ് പാത്രിയർക്കീസ് ബാവ എത്തിയത്. ഇന്ന് വിശുദ്ധ കുർബ്ബാന അർപ്പിച്ചതിന് ശേഷം അദ്ദേഹം നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പള്ളിത്തർക്കം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസാണ്. 17 നകം ഇപ്പോൾ യാക്കോബായ പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ഓടക്കാലി മഴുവന്നൂർ പള്ളികളടക്കമുള്ള 6 പള്ളികളും ഓർത്തഡോക്സ് പക്ഷത്തിന് കൈമനാറണമെന്ന് ഇതിനോടകം തന്നെ സുപ്രീംകോടതി ഉത്തരവിട്ടു കഴിഞ്ഞു.ഇതിന് പിന്നാലെയാണ് ഇപ്പോൾ ഓർത്തഡോക്സ് സഭതന്നെ നേരിട്ട് പ്രശ്നപരിഹാരത്തിനായി രംഗത്തെത്തിയിരിക്കുന്നത്. ഓർത്തഡോക്സ് സഭയുടെ നിലപാടിനെ യാക്കോബായ സഭ പിന്തുണയ്ക്കുന്നുണ്ട്.