കെ സുധാകരനെ കണ്ടു, ചർച്ച നടത്തിയത് DMKയെ ശക്തിപ്പെടുത്താൻ’: പി വി അൻവർ
കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കണ്ടുവെന്ന് പി വി അൻവർ . യുഡിഎഫിലേക്ക് പോകാൻ തീരുമാനിച്ചിട്ടില്ല. പക്ഷെ ചില ചർച്ചകൾ നടക്കുന്നുണ്ട്. ദേശീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയെന്നും പി വി അൻവർ പറഞ്ഞു.
സുധാകരനുമായി ചർച്ച നടത്തിയത് DMKയെ ശക്തിപ്പെടുത്താനാണ്. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. സിപിഐഎമ്മിന് തീവ്ര ഹിന്ദുത്വ നിലപാടെന്നും അൻവർ പറയുന്നു. ലീഗ് നേതാക്കളുമായി രാഷ്ട്രീയം ചർച്ച ചെയ്തു.
സ്റ്റാലിനുമായുള്ള ചർച്ചയിൽ പിണറായി ഇടപെട്ടു. ചർച്ച ദുർബലപ്പെടുത്തിയത് പിണറായി വിജയനാണ്. തന്റെ പോരാട്ടം ഫാസിസ്റ്റുകൾക്കെതിരെയെന്നും അൻവർ പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി പി വി അൻവർ ഇന്നലെ ചർച്ച നടത്തിയിരുന്നു. മുസ്ലിം ലീഗുമായി ചർച്ച നടത്തിയ ശേഷമാണ് കൂടിക്കാഴ്ച.
മുസ്ലിം ലീഗുമായി ചർച്ച നടത്തിയത് മുന്നണി പ്രവേശം സംബന്ധിച്ച്. മറ്റു പാർട്ടികളിലെ അതൃപ്തരെയും കൂടെനിർത്താൻ നീക്കം. തൃണമൂൽ കോൺഗ്രസുമായി സമാജ്‌വാദി പാർട്ടിയുമായും പി വി അൻവർ ചർച്ച നടത്തി.
ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ് എന്നിവരുമായും തൃണമൂല്‍ എംപിമാരുമായും പി.വി. അന്‍വര്‍ ചര്‍ച്ച നടത്തി. വിവിധ ജില്ലകളില്‍ സംഘടന ശക്തിപ്പെടുത്താനുള്ള യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അന്‍വറിന്റെ കൂടിക്കാഴ്ച.
ഇടതുമുന്നണി വിട്ടശേഷം തമിഴ്നാട്ടിലെ ഡി.എം.കെ. എംഎല്‍എമാരുമായി അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അനുകൂല നിലപാട് എടുക്കാത്തതിനാല്‍ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.