KeralaTop News

ജി സുധാകരൻ മഹാനായ നേതാവ്, അദ്ദേഹത്തെ ഒരിക്കലും അവഗണിച്ചിട്ടില്ല’: പുകഴ്ത്തി CPIM ആലപ്പുഴ ജില്ലാ സെക്രട്ടറി

Spread the love

മുതിർന്ന നേതാവ് ജി. സുധാകരനെ പുകഴ്ത്തി CPIM ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. സുധാകരൻ മഹാനായ നേതാവാണെന്നും അദ്ദേഹത്തെ അവഗണിച്ചിട്ടില്ലെന്നും നാസർ പറഞ്ഞു. അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽനിന്ന് ജി. സുധാകരനെ ഒഴിവാക്കിയത് വിവാദമായിരുന്നു.

സുധാകരൻ നല്ല മന്ത്രിയെന്ന് പേരെടുത്തയാളാണെന്നും പാർട്ടി പരിപാടികളിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കുമെന്നും ആർ നാസർ പറഞ്ഞു. അദ്ദേഹത്തെ ജില്ലാ സമ്മേളനത്തിൽ സജീവമാക്കുമെന്നും സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞയാഴ്ച നടന്ന അമ്പലപ്പുഴ ഏരിയയുടെ സമ്മേളനത്തിലാണ് ജി. സുധാകരനെ ക്ഷണിക്കാതിരുന്നത്. ഉദ്ഘാടന സമ്മേളനത്തിലും പൊതുസമ്മേളനത്തിലുമൊന്നും അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നില്ല. സുധാകരന്റെ വീടിനടുത്താണ് സമ്മേളനവേദിയുണ്ടായിരുന്നത്.

സുധാകരനെ പാർട്ടി പരിപാടികളിൽനിന്നു മാറ്റിനിർത്തുന്നതായുള്ള പരാതി ഉയർന്നതിനു പിന്നാലെ സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നു. എന്നാൽ, സാധാരണ അംഗമായതിനാലാണ് ഏരിയ സമ്മേളനത്തിലേക്കു ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി നേരത്തെ വിശദീകരിച്ചത്.