KeralaTop News

ഒരു സംഘം പിന്തുടർന്നു, കാറിൽ കയറാൻ ആവശ്യപ്പെട്ടു’; വനിതാ പിജി ഡോക്‌ടറെ അപായപ്പെടുത്താൻ ശ്രമം

Spread the love

കോഴിക്കോട് മെഡിക്കൽ കോളജിലെ വനിത പിജി ഡോക്ടറെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.

പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത് ഈ മാസം നാലാം തീയതി രാത്രി എട്ടുമണിക്ക്.ഡ്യൂട്ടി കഴിഞ്ഞ് തിരികെ ഹോസ്റ്റലിലേക്ക് പോവുകയായിരുന്നു വനിത പി ജി ഡോക്ടർ.ഒരു സംഘം കാറിലെത്തി പിന്തുടർന്ന് കാറിൽ കയറാൻ ആവശ്യപ്പെട്ടു എന്നാണ് പരാതി.പിജി അസോസിയേഷൻ ആദ്യം പരാതി നൽകിയത് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ്.ഈ പരാതി മെഡിക്കൽ കോളജ് പൊലീസിന് പ്രിൻസിപ്പൽ കൈമാറി.

മെഡിക്കൽ കോളജ് ക്യാമ്പസിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നേരത്തെയും പരാതി ഉയർന്നിട്ടുണ്ട്. ക്യാമ്പസിനകത്ത് ലൈറ്റ് ,സെക്യൂരിറ്റി സംവിധാനങ്ങൾ കൂടുതൽ ഏർപ്പെടുത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.ഇക്കാര്യങ്ങൾ ഉൾപ്പെടെ ചർച്ചചെയ്യാൻ വൈകുന്നേരം പ്രിൻസിപ്പൽ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.