കനിമൊഴിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശം; ബിജെപി നേതാവ് എച്ച് രാജയ്ക്ക് ആറ് മാസം തടവ്
തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവ് എച്ച് രാജയ്ക്ക് ആറ് മാസം തടവും പിഴയും വിധിച്ച് കോടതി. ഡിഎംകെ എംപി കനിമൊഴിക്കെതിരെ നടത്തിയ
അധിക്ഷേപ പരാമര്‍ശത്തിലും പെരിയാര്‍ പ്രതിമ തകര്‍ക്കണമെന്ന് പറഞ്ഞ കേസിലുമാണ് വിധി.
കനിമൊഴിയെ അപമാനിച്ചു സംസാരിച്ചുവെന്നതിന്റെ പേരില്‍ 2000 രൂപയും പെരിയാര്‍ പ്രതിമ സംബന്ധിച്ച പരാമര്‍ശത്തില്‍ 3000 രൂപയുമാണ് പിഴ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തണ്ട് തവണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു.
കനിമൊഴി അവിഹിത സന്തതിയാണെന്നായിരുന്നു ബിജെപി നേതാവ് രാജ നടത്തിയ പരാമര്‍ശം. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തെ ന്യായീകരിക്കുന്നതിനിടെയായിരുന്നു ബിജെപി നേതാവിന്റെ വിവാദപരാമര്‍ശം. ഗവര്‍ണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ അവിഹിത സന്തതിയെ രാജ്യസഭാ എം പിയാക്കിയ നേതാവിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമോ? ഇല്ല അവര്‍ ചോദിക്കില്ല. ചിദംബരം ഉദയകുമാറിന്റെയും അണ്ണാനഗര്‍ രമേഷിന്റെയും പേരമ്പാലൂര്‍ സാദിഖ് ബാദ്ഷായുടെയും ഓര്‍മകള്‍ മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തും’ എന്നായിരുന്നു എച്ച് രാജയുടെ ട്വീറ്റ്.