ട്വല്‍ത്ത് ഫെയില്‍ നടന് അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
അഭിനയജീവിതത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡ് നടൻ വിക്രാന്ത് മാസി. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതുവരെയുള്ള ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതിനോടൊപ്പം ജീവിതത്തിൽ ചെയ്യാൻ ഒരുപാട് റോളുകൾ ബാക്കിയാണെന്ന് കൂട്ടിച്ചേർത്തു.
ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും നടന് കുറിച്ചു. അടുത്തവര്‍ഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും തന്റെ അവസാന ചിത്രങ്ങൾ എന്നാണ് നടന്റെ വെളിപ്പെടുത്തൽ.
‘ട്വല്‍ത്ത് ഫെയില്‍’ അടക്കമുള്ള ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച താരത്തിന്റെ അപ്രതീക്ഷിത വിരമിക്കലിലുള്ള ഞെട്ടലിലാണ് നടന്റെ ആരാധകർ. ‘ദി സബർമതി റിപ്പോർട്ട്’ ആണ് നടന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.‘സീറോ സെ റീസ്റ്റാർട്ട്’ പോലുള്ള സിനിമകൾ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.