Friday, April 18, 2025
Latest:
KeralaTop News

കിലോയ്ക്ക് 70 രൂപ; ഉൽപാദനം കുറഞ്ഞതോടെ സവാള വില ഉയർന്നു

Spread the love

ഉൽപാദനം കുറഞ്ഞതോടെ കേരളത്തിൽ സവാള വില ഉയരുന്നു. നിലവിൽ മൊത്ത വിപണിയിൽ കിലോയ്ക്ക് 70 രൂപയാണ്. ചില്ലറ വിപണിയിൽ വില ഇതിലും ഉയരും. മുരിങ്ങാക്കായക്കും വില ഉയരുന്നുണ്ട്. കിലോയ്ക്ക് 300 രൂപയാണ് വില.

മഹാരാഷ്ട്രയിൽ നിന്നാണ് കേരളത്തിലേയ്ക്ക് സവാള എത്തുന്നത്. അവിടെ ഉൽപാദനം കുറഞ്ഞതോടെ വില ഉയർന്നു. നേരത്തെ വിളവെടുത്ത് സൂക്ഷിച്ച സവാളയാണ് ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത്

ഡിസംബർ, ജനുവരി ആദ്യവാരം വരെ വില ഉയരാനാണ് സാധ്യത. ജനുവരി മധ്യത്തോടെയായിരിക്കും സവാളയുടെ വിളവെടുപ്പ്. അതിനനുസരിച്ച് വില കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്. മുരിങ്ങാക്കായ്ക്ക് കിലോയ്ക്ക് 300 രൂപ വിലയുണ്ട്. ഉൽപാദനക്കുറവ് തന്നെയാണ് വില ഉയരാൻ കാരണം.