Tuesday, January 7, 2025
KeralaTop News

അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം, ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്ന വെറുപ്പിന്റെ ഫാക്ടറി പൂട്ടിക്കണം’: സന്ദീപ് വാര്യർ

Spread the love

ക്രിസ്മസിനെ വരവേൽവേൽക്കാൻ ഒരുങ്ങുകയാണ് നാട്. ജാതിമത ഭേദമന്യേ വീടുകളിൽ നക്ഷത്രങ്ങൾ തെളിഞ്ഞുകഴിഞ്ഞു. എന്നാൽ ഇക്കുറി ഹിന്ദു ഭവനങ്ങളിൽ ക്രിസ്മസ് നക്ഷത്രം തൂക്കരുതെന്ന് സ്വകാര്യ കമ്പനി നല്‍കിയ പരസ്യത്തെ വിമര്‍ശിച്ച് സന്ദീപ് വാര്യർ. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്ന് സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.

‘ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്തുമസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല, മണ്ഡലകാലത്ത് അയ്യപ്പ സ്വാമിയുടെ ചിത്രം പതിച്ച മകരനക്ഷത്രം ഉപയോഗിക്കൂ’ എന്നാണ് പരസ്യം. ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളിൽ കയറിയിറങ്ങും. എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ ക്രിസ്മസ് സ്റ്റാർ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്‍റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു.’ ഈ നിലപാടുമായി എങ്ങനെയാണ് മലയാളികൾക്ക് മുൻപോട്ടു പോകാൻ സാധിക്കുക എന്ന് സന്ദീപ് ചോദിക്കുന്നു.