KeralaTop News

പാലക്കാട് ബിജെപിയിൽ അസ്വാരസ്യങ്ങൾ തുടരുന്നു; ജില്ലാ നേതൃത്വം പ്രതിസന്ധിയിൽ

Spread the love

ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാലക്കാട് ബിജെപിയിൽ അസ്വാരസ്യങ്ങൾ തുടരുന്നു. സി കൃഷ്ണകുമാറിനെതിരെ ഒരു വിഭാഗം പരസ്യ നിലപാടെടുത്തതോടെ ജില്ലാ നേതൃത്വം പ്രതിസന്ധിയിലായി. കൗൺസിലർമാരെ പ്രതിക്കൂട്ടിലാക്കിയാൽ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന സൂചനയുണ്ട്.

പരാജയത്തിന് കാരണം കൗൺസിലർമാരെന്ന റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇതിനിടെ ഇന്ന് നഗരസഭാ കൗൺസിൽ യോഗവും ചേരുന്നുണ്ട്‌. പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപി ഭരണമുള്ള നഗരസഭയെ പഴിചാരി നേതൃത്വത്തിന് നൽകിയ വിശദീകരണം പുറത്തായതോടെയാണ് പൊട്ടിത്തെറികളുടെ തുടക്കം. നഗരസഭയ്ക്കെതിരായ വിമർശനങ്ങളിൽ, നേതൃത്വത്തിനെതിരെ നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ തുറന്നടിച്ചു. സ്ഥാനാർഥി നിർണയം പാളിയെന്നും പ്രമീള ശശിധരൻ.

തോൽവിക്ക് കാരണം കൗൺസിലർമാർ എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് സി കൃഷ്ണകുമാർ വ്യക്തമാക്കി. ഇതിനിടെ യുഡിഎഫ് വിജയത്തിന്റെ ഭാഗമായി നടന്ന ലഡു വിതരണത്തിൽ നഗരസഭ അധ്യക്ഷ പങ്കാളിയായതിൽ സി കൃഷ്ണകുമാർ വിഭാഗം രംഗത്തെത്തി. നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ നടത്തിയ ആഘോഷത്തിൽ ലഡ്ഡു സ്വീകരിച്ചതാണ് വിവാദമായത്.