KeralaTop News

മുനമ്പത്തെ കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും; ആരെയും ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ല’ ; മുഖ്യമന്ത്രി

Spread the love

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിയമപരമായ നിലപാട് മാത്രമെ സര്‍ക്കാര്‍ സ്വീകരിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിഷയമായി പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും. അവരെ ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ല. നിയമപരമായി വിഷയത്തിന്റെ മെറിറ്റില്‍ നിന്നുകൊണ്ട് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു. നിയമപരമായ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനാണ് കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും- മുഖ്യമന്ത്രി വിശദമാക്കി.

പാലക്കാട് വിജയത്തില്‍ SDPI ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അഭിമാനത്തോടെ പറഞ്ഞുവെന്നും എന്തൊരു അഭിമാനമെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ വിശ്വസിക്കാത്തവരായിരുന്നു ജമാ അത്തെ ഇസ്ലാമി. കശ്മിരില്‍ തരിഗാമിയെ തോല്‍പ്പിക്കാന്‍ ജമാ അത്തെ ഇസ്ലാമി ശ്രമിച്ചു – അദ്ദേഹം വിമര്‍ശിച്ചു. ജമാ അത്തെ ഇസ്ലാമിയുമായി ഒരു ഘട്ടത്തിലും തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.